കോട്ടയം : കൊവിഡ് മൂലം മരണമടഞ്ഞ കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു - ജോളി ദമ്പതികളുടെ അനാഥരായ നാല് പെൺമക്കളുടെ നിലവിലെ രക്ഷകർത്താവ് ബാബുവിന്റെ അംഗപരിമിതയായ സഹോദരി ഷൈബി സേവ്യറിന് സ്ഥിരം ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാഴികാടൻ എം.പി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എം.ജി സർവകലാശാലയിൽ താത്കാലിക ജിവനക്കാരിയായി ജോലി ചെയ്യുകയാണ് ഷൈബി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമൊപ്പമുണ്ടായിരുന്നു. കുടുംബത്തിന് വീട് വച്ച് നൽകാൻ നേരത്തേ ബാബുചാഴികാടൻ ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നു.