കടുത്തുരുത്തി : കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും, മാധ്യമം തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയിൽ കെ.പി.റെജിയുടെ ഭാര്യ ആഷ ശിവരാമൻ (41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്‌സരയിൽ റിട്ട.എ.ഇ.ഒ സി.കെ.ശിവരാമന്റെയും റിട്ട.അദ്ധ്യാപിക പി.ശ്രീദേവിയുടെയും മകളാണ്. പെരിന്തൽമണ്ണ അൽഷിഫ ,കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജുകളിലും, കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സൈക്ക്യാട്രിയിലും അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് റിഹാബിലിറ്റേഷൻ നഴ്‌സിംഗിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട് .കഴക്കൂട്ടം സൈനിക് സ്‌കൂൾ വിദ്യാർത്ഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ : ഹരികൃഷ്ണൻ (കൊണ്ടിനെന്റൽ ബംഗളൂരു), അഭ (ഒറക്കിൾ ബംഗളൂരു). സംസ്കാരം നടത്തി.