കട്ടപ്പന: മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്ന് ജില്ലയിലെ മലഞ്ചരക്ക് കടകൾ തുറക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കർഷക യൂണിയൻ(എം) ജില്ലാ കമ്മിറ്റി. ആവശ്യമുന്നയിച്ച് യൂണിയൻ നിവേദനം നൽകിയിരുന്നു. തീരുമാനത്തിലൂടെ സർക്കാർ കർഷകരോടുള്ള പ്രതിബദ്ധത വീണ്ടും തെളിയിക്കുകയാണെന്നും പ്രസിഡന്റ് ബിജു ഐക്കര പറഞ്ഞു.