പാലാ: കരൂർ,പയപ്പാർ മേഖലകളിൽ ചുഴലി കൊടുങ്കാറ്റ് വീശി കനത്ത നാശനഷ്ടങ്ങൾ വന്ന മേഖലയിലും കൊവിഡ് ദുരിതം അനുഭവിക്കുന്ന മേഖലയിലും കേരളാ കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി. കരൂർ,പയപ്പാർ ഭാഗത്ത് വിതരണം നടത്താക്കാനുള്ള ഭക്ഷ്യകിറ്റുകൾ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കേരളാ കോൺഗ്രസ് കരൂർ മണ്ഡലം സെക്രട്ടറി ബെന്നി വെള്ളരിങ്ങാട്ടിന് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത്ഫ്രണ്ട് കരൂർ മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി ആണ്ടൂക്കുന്നേൽ, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പാറപ്പുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.