പാലാ:ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്കൂളിലെ കുട്ടികൾ വീടുകളിൽ മാതാപിതാക്കൾക്കൊപ്പം കൊവിഡ് രോഗികൾക്കായി അന്നമൊരുക്കി.
അംബികാ സ്‌കൂളിന്റെ വാഹനം സേവാഭാരതിയുടെ കൊവിഡ് റിലീഫ് പ്രവർത്തനത്തിന് നേരത്തേ വിട്ടുനൽകിയിരുന്നു. കടനാട്, രാമപുരം, കരൂർ പഞ്ചായത്തുകളിൽ ഒരാൾപോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സേവാഭാരതി പ്രവർത്തകരാണ് ഭക്ഷണവിതരണം ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണവിതരണ പരിപാടിയുടെ ഉദ്ഘാടനം സ്‌കൂളിൽ കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു നിർവഹിച്ചു. രാമപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കവിതാ മനോജ്, കടനാട് പഞ്ചായത്ത് ഐങ്കൊമ്പ് വാർഡംഗം സിബി ചക്കാലയ്ക്കൽ, പ്രമുഖ ഭക്ഷ്യോത്പന്ന നിർമ്മാണ കമ്പനി മാനേജിംഗ് ഡയറക്ടർ സോണി.ജെ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.