പാലാ: മെയ് മാസം അവസാനിക്കാറായിട്ടും മീനച്ചിൽ താലൂക്കിലെ പല റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ എത്തിക്കാത്തത് മൂലം കാർഡ് ഉടമകൾ
നിരാശരായി മടങ്ങുന്നു. കാർഡ് ഉടമകൾ മൂന്ന് നാല് പ്രാവശ്യം കടകളിൽ കയറി ഇറങ്ങേണ്ടി വരുന്നതിനാൽ റേഷൻ കടകളിൽ തിരക്കിനും കാരണമായിട്ടുണ്ട്. അതേസമയം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് ഭാരവാഹികളായ സേവ്യർ ജയിംസ്,ബേബി കുറുവത്താഴെ,സജി മാത്യു കുറവിലങ്ങാട്, ബെന്നി കരൂർ എന്നിവർ ജോസ് കെ.മാണിയെ സമീപിച്ചു. വിഷയം ജോസ് കെ മാണി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇന്ന് തന്നെ പ്രശ്നപരിഹാരമുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയതായും ഭാരവാഹികൾ പറഞ്ഞു.