അമയന്നൂർ : കനത്ത മഴയിൽ ഒറവയ്ക്കൽ വടക്കൻമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. പള്ളി വികാരി ഫാ.കുര്യൻ ഉതുപ്പ് , സഹവികാരി റിട്ടു ഫിലിപ്പ്, ട്രസ്റ്റി എം.സി.എബ്രഹാം, പതിനൊന്നാം വാർഡ് മെമ്പർ റിഷി മണലേൽ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.