കട്ടപ്പന: കട്ടപ്പന മർച്ചന്റ്‌സ് യൂത്ത് വിംഗ് നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ സിജോമോൻ ജോസിന്റെ നേതൃത്വത്തിൽ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ തുടങ്ങി 16 വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് കിറ്റ് തയാറാക്കിയത്. സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി വിതരണോദ്ഘാടനം നിർവഹിച്ചു. എ.കെ. ഷിയാസ്, അജിത് സുകുമാരൻ, ടിജി എം.രാജു, ടോമി ജോർജ് എന്നിവർ നേതൃത്വം നൽകി.