ഒളശ : എസ്.എൻ.ഡി.പി യോഗം ഒളശ്ശ വെസ്റ്റ് ശാഖയിൽ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായിരിക്കുന്ന അംഗങ്ങൾക്ക് അരി വിതരണം ചെയ്തു. രവിവാര ആരാധനയോടനുബന്ധിച്ച് നടന്ന വിതരണ ചടങ്ങ് ശാഖാ പ്രസിഡന്റ് കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. ഏനാദിയിൽ പവിത്രൻ ആദ്യകിറ്റ് ഏറ്റുവാങ്ങി. ശാഖാ സെക്രട്ടറി കെ.കെ മോഹനൻ, വൈസ് പ്രസിഡന്റ് പി വി.സുശീലൻ, കമ്മിറ്റി അംഗങ്ങളായ ജയപ്രകാശ്, കെ.എൻ ബാബു, വനിതാ സംഘം പ്രസിഡന്റ് സജിനി സാബു തുടങ്ങിയവർ പങ്കെടുത്തു.