obit-annamma-71

കട്ടപ്പന: കൊവിഡാനന്തര ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അയ്യപ്പൻകോവിൽ പരപ്പ് വേങ്ങത്താനത്ത് പരേതനായ ആൽഡ്രൂസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ-71) യാണ് മരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതോടെ 20 ദിവസം മുമ്പ് മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെയാണ് ന്യുമോണിയ പിടിപെട്ടത്. കഴിഞ്ഞദിവസം കൊവിഡ് മുക്തയായതോടെ ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ന്യുമോണിയ കലശലായി ഇന്നലെ പുലർച്ചെ നാലോടെ മരിച്ചു. സംസ്‌കാരം നടത്തി. മക്കൾ: ഷൈനി സണ്ണി(കട്ടപ്പന നഗരസഭ കൗൺസിലർ), ബെന്നിച്ചൻ, മിനി. മരുമക്കൾ: അഡ്വ. സണ്ണി ചെറിയാൻ(കട്ടപ്പന), മഞ്ജു(അണക്കര), ഷാജി(പുറ്റടി).