കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ ആരംഭിച്ച സാമൂഹിക അടുക്കളയിലേക്ക് എഫ്.എസ്.ഇ.ടി.ഒ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കമ്മിറ്റി ഭക്ഷ്യവസ്തുക്കൾ സംഭാവനയായി നൽകി. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി അംഗം ബാബുരാജ്.എ.വാര്യർ നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജുവിന് ഉല്പന്നങ്ങൾ കൈമാറി. കൗൺസിലർമാരായ ഡോ.ബീന,മഞ്ജു അലോഷ്,ജീമോൻ കെ ആർ,അനീഷ് വിജയൻ, ബിലാൽ കെ.റാം,റസൽ തുടങ്ങിയവർ പങ്കെടുത്തു.