പാലാ: അരുണാപുരം ചെക്ക് ഡാം കം റഗുലേറ്റർ പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. ഒരു വർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കണമെന്നാണ് ആവശ്യം. 75 മീറ്റർ നീളമുള്ളതും, 4 മീറ്റർ ഉയരത്തിൽ ജലം സംഭരിക്കാൻ കഴിയുന്ന ഷറോടുകൂടിയ മിനിഡാമും, പാലാ മുനിസിപ്പാലിറ്റിയേയും മുത്തോലി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 7.5 മീറ്റർ വീതിയിലുള്ള പാലവും ഉൾപ്പെടുന്നതായിരുന്നു അരുണാപുരം പദ്ധതി.