a

കുമരകം: തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായ മൂർഖൻ പാമ്പിന്റെ കടിയേറ്റു ചത്തു. പട്ടിയുടെ കടിയേറ്റ പാമ്പും ചത്തു. കുമരകം ആപ്പിത്ര സ്കൂളിന് സമീപം കളമ്പുകാട്ടുശ്ശേരി കുഞ്ഞുമോന്റെ "മക്ലിറ്റി "എന്ന വളർത്തുനായയാണ് ഇന്നലെ രാത്രി 10ന് പാമ്പിന്റെ ആക്രമണത്തിൽ ചത്തത്. അഞ്ചു വയസുള്ള മക്ലിറ്റി രണ്ടാഴ്ച്ച മുൻപാണ് മൂന്ന് നായകുട്ടികൾക്ക് ജന്മം നൽകിയത്. പട്ടിയുടെ കുര കേട്ട് ഓടി കൂടിയ നാട്ടുകാർ ചത്ത് കിടക്കുന്ന പാമ്പിനെയും അവശയായ നായയെയുമാണ് കണ്ടത്.. നിമിഷങ്ങൾക്കുള്ളിൽ നായയും ചത്ത് വീണു. പാമ്പിന്റെ ശല്യം രൂക്ഷമായ പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു.