പൊൻകുന്നം: ജില്ലാ പഞ്ചായത്ത് നൽകുന്ന ഹോമിയോ പ്രതിരോധമരുന്ന് വിതരണത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ.ഗിരീഷ് കുമാർ നിർവഹിക്കും. ചിറക്കടവ് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ് പ്രസിഡന്റ് അഡ്വ സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.