കുമരകം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്നു മുതൽ കുമരകത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മറ്റിയാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 30 വരെ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള ആവശ്യസാധനങ്ങൾ വിൽക്കുന്നവ്യാപാര സ്ഥാപനങ്ങൾ രാവില ഏഴു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും തുറന്നുപ്രവർത്തിക്കുക. പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധന വാർഡ് തലങ്ങളിലും നടത്തും. ചന്തക്കവലയിലെ പൊലീസ് ചെക്ക്പോസ്റ്റിൽ പരിശോധന കുടുതൽ ശക്തമാക്കും. വ്യക്തമായ രേഖകളില്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. നിയമലംഘകർക്കെതിരെ കടുത്ത നടപടികളുണ്ടാകും. കൊവിഡ് കേസുകൾ കുറയാത്ത പക്ഷം സമ്പൂർണ്ണ ലോക്ഡൗണും പരിഗണനയിലുണ്ട്.