ചങ്ങനാശേരി : ചങ്ങനാശേരി അർബൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധത്തിനായി നഗരസഭയിലേക്കും അഞ്ച് പഞ്ചായത്തുകളിലേക്കും പൾസ് ഓക്സിമീറ്ററുകൾ നൽകി. ബാങ്ക് പ്രസിഡന്റ് എ.വി.റസ്സൽ ഓക്സീമീറ്ററുകളുടെ വിതരണം നഗരസഭാ ചെയർപേഴ്സൺ സന്ധ്യ മനോജിന് നല്കി ഉദ്ഘാടനം ചെയ്തു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.സുഗതൻ, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ , കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണ്ണ കുമാരി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ എന്നിവർ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ബാബു തോമസ്, മുൻ പ്രസിഡന്റ് കൃഷ്ണകുമാരി രാജശേഖരൻ, ജനറൽ മാനേജർ ദിനുഷാ ജേക്കബ്, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.