മുണ്ടക്കയം: പൂഞ്ഞാർ നിയോജമണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വ്യക്തമാക്കി. എല്ലാവർക്കും പാർപ്പിടവും ,കുടിവെള്ളവും ഉറപ്പാക്കുമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ എല്ലാ വിഭാഗങ്ങളുടെയും ഏകോപനമുണ്ടാക്കും. ഈരാറ്റുപേട്ട റിംസ് ആശുപത്രിയെ മണ്ഡലത്തിലെ മികച്ച കൊവിഡ് ആശുപത്രിയാക്കി മാറ്റി. ശബരി വിമാനത്താവളവും ,റെയിൽവെയും എരുമേലി ടൗൺഷിപ്പും യാഥാർത്ഥ്യമാക്കും. മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കും. മുണ്ടക്കയം എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേ സാമൂഹ്യരോഗ്യ കേന്ദ്രങ്ങളുടെ പദവി ഉയർത്തി കൂടുതൽ മെച്ചപ്പെട്ട ചികിത്സ സൗകര്യമൊരുക്കുമെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.