transport-ventilator


അടിമാലി:വിദേശ മലയാളികളുടെ സഹായത്തോടെ അമാലി താലൂക്ക് ആശുപത്രിയ്ക്ക് 4.8 ലക്ഷം രൂപ വില വരുന്ന ട്രാൻസ്‌പോർട്ട് വെന്റിലേറ്ററും ഒരു ലക്ഷം വരുന്ന ഹെപ്പാ ഫിൽറ്ററും നൽകി. അടിമാലി താലൂക്ക് ആശുപത്രിയിൽ പുതിയതായി ആരംഭിച്ച കൊവിഡ് ആശുപത്രിയോടനുബന്ധിച്ച് മിനി ഐ.സി.യു വിലേയ്ക്ക് ഇപ്പോൾത്തന്നെ അടിയന്തരമായി ഉപയോഗിക്കും. ഇൻഡ്യൻ റസ്‌പേറേറ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ജിതിൻ ശ്രീ യുടെ നേതൃത്വത്തിൽ വിദേശ മലയാളി കളുടെ കൂട്ടായ്മയാണ് വെന്റിലേറ്റർ നൽകിയത്. ആശു പതി സൂപ്രണ്ട് ഡോ. എൻ.വി. സത്യ ബാബു, ഡോ. ഫെനിക്‌സ് ബേബി, എച്ച്.എം.സി അംഗം ഷാജി എന്നിവർ ചേർന്ന് വെന്റിലേറ്റർ ഏറ്റുവാങ്ങി. അടിമാലിയിലെ വിവിധ സംഘടനകളുടെ ത്തഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് ഒരു ലക്ഷം രൂപവിലവരുന്ന 5 നോൺ ഇൻസീവ് വെന്റിലേറ്ററുകൾ നൽകുകയുണ്ടായി