തിരുവാർപ്പ്: പഞ്ചായത്തിലെ കൊവിഡ് രോഗികൾക്ക് ആവശ്യമായ പൾസ് ഓക്സീമീറ്റർ കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും അനധ്യാപകരും ചേർന്ന് നൽകി. കിളിരൂർ ശാഖാ ഓഫീസിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡൻ്റ് ഏ.കെ.മോഹനൻ അടിവാക്കൽ, ഹെഡ്മിസ്ട്രസ് റീനാ, പ്രിൻസിപ്പാൾ ലിൻസി, ഗീത എന്നിവർ ചേർന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ.മേനോന് കൈമാറി. ചടങ്ങിൽ അരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ.അജയ്, പഞ്ചയത്തംഗങ്ങളായ സുമേഷ് കാഞ്ഞിരം ,ഒ.എസ് അനീഷ്, എസ്.എൻ.ഡി.പി.ശാഖ സെക്രട്ടറി സന്തോഷ് കുമാർ മുതലപ്രാച്ചിറ എന്നിവർ പങ്കെടുത്തു.