ca-acc

എലിക്കുളം:പാലാ-പൊൻകുന്നം റോഡിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ കയ്യാലയിൽ ഇടിച്ചുതകർന്നു. കുരുവിക്കൂടിനും ഏഴാംമൈലിനുമിടയിലുള്ള വളവിൽ നടന്ന അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരാലി വയലുങ്കൽപ്പടി മാടപ്പള്ളിൽ ബിജേഷ് ബേബി(37), ഭാര്യ റീന(36), അമ്മ മോളി ബേബി(62) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.