ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കായി നവജീവൻ ട്രസ്റ്റ് 100 ഡയാലിസിസ് കിറ്റുകൾ നൽകി. വൃക്കരോഗം വിഭാഗം മേധാവിയും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ.കെ പി ജയകുമാറിന് നവജീവൻ ട്രസ്റ്റി പിയു തോമസ് ഡയാലിസിസ് കിറ്റുകൾ കൈമാറി. ദുരിതം അനുഭവിക്കുന്ന നിർദ്ധനരായ രോഗികൾക്ക് നൽകുന്നതിനാണ് നവജീവൻ ഡയാലിസിസ് കിറ്റുകൾ നൽകിയത്.