coco
ചീയിച്ചല്‍ ബാധിച്ച കൊക്കോ കായ്കള്‍

അടിമാലി: നേരത്തെ എത്തിയ മഴയും ലോക്ക് ഡൗണും ഹൈറേഞ്ചിലെ കൊക്കോ കർഷകർക്ക് തിരിച്ചടിയായി. കൊക്കോ കായ്കൾ മൂപ്പെത്തും മുമ്പ് ചീയിച്ചൽ ബാധിച്ച് നശിക്കുന്നതാണ് നിലവിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രതിരോധമെന്നോണം കൊക്കോ മരങ്ങളിൽ ചെയ്യേണ്ടിയിരുന്ന മരുന്നടി ലോക്ക് ഡൗണിനെ തുടർന്ന് കൃത്യമായി ചെയ്യാൻ കഴിയാതെ വന്നതും മരുന്നടിക്കുന്നതിനും മറ്റുമായി തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും തിരിച്ചടിയായതായി കർഷകർ പറഞ്ഞു. പോയവർഷത്തെ അപേക്ഷിച്ചുള്ള കൊക്കോക്കായുടെ വിലക്കുറവും കർഷകർക്ക് നിരാശ സമ്മാനിക്കുന്നു. 60 രൂപ വരെയുണ്ടായിരുന്ന കൊക്കോക്കായുടെ വില നിലവിൽ 45ന് അടുത്താണ്. നേരത്തെ എത്തിയ മഴയും ചീയിച്ചലും കൊക്കോയുടെ ഉത്പാദനം കുറയാൻ ഇടവരുത്തിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴ കൊക്കോ ഉണങ്ങി സൂക്ഷിക്കുന്നതിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ മഴക്കാലത്ത് വരുമാനം ലഭിച്ചിരുന്ന കൊക്കോയുടെ ഉത്പാദനത്തിൽ ഇനിയും കുറവുണ്ടാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.