തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 'ഗുരുകാരുണ്യം കൊവിഡ് സഹായ' പദ്ധതിയുടെ യൂണിയൻ തല ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് രാവിലെ 11ന് ഓൺലൈനായി നിർവ്വഹിക്കും. സമ്മേളനത്തിൽ തലയോലപ്പറമ്പ് ,വെള്ളൂർ പഞ്ചായത്തുകളിലെ ആന്റിജൻ പരിശോധനയ്ക്കുള്ള ധനസഹായം പഞ്ചായത്ത് പ്രതിനിധികൾക്ക് യൂണിയൻ കൈമാറും.യൂണിയൻ സെക്രട്ടറി എസ്.ഡി സരേഷ്ബാബു സ്വാഗതം ആശംസിക്കും. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അധ്യക്ഷത വഹിക്കും യോഗത്തിൽ വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക് മാത്യു, വൈസ് പ്രസിഡന്റ് ജയ അനിൽ,തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചൊള്ളാങ്കൾ, മെമ്പർ സജി വർഗീസ്, കെ.എസ് അജീഷ് കുമാർ, ധന്യപുരഷോത്തമൻ തുടങ്ങിയവർ സംബന്ധിക്കും.