കോട്ടയം : ഇന്ധന വിലവർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ കുടുംബസമേതം വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ചു. എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് , സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു , ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് , ജില്ലാ സെക്രട്ടറി ബേബിൻ വി.പി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ്, അഷറഫ് പറപ്പള്ളി, സോജോ തോമസ്, ജില്ലാ ട്രഷറർ സഞ്ജയ് എസ്.നായർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോജൻ മാത്യു , ജി.ആർ സന്തോഷ് കുമാർ, പി.എച്ച് ഷീജാബിവി, സെലസ്റ്റിൻ സേവ്യർ, പി.സി മാത്യു, ബെന്നി ജോർജ്, കണ്ണൻ ആൻഡ്രൂസ്,കെ സി.ആർ തമ്പി, സുരേഷ് ബാബു, എന്നിവർ ഭവനങ്ങളിൽ ദീപം തെളിയിച്ചു കൊണ്ട് പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.