കട്ടപ്പന: വിവാഹ വാഗ്ദാനം നൽകി പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണംപടി വാക്കത്തി വരിക്കാനിയിൽ ജിബിനാണ്(23) പിടിയിലായത്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പ്രതിയുടെ വീട്ടിൽവച്ചും പല തവണ പീഡിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഉപ്പുതറ സി.ഐ. ആർ. മധു, എസ്.ഐ. പി.എൻ ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. വീഡിയോ കോൺഫറൻസിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.