കോട്ടയം: മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേർന്നു. പാർട്ടി അദ്ധ്യക്ഷൻ പി.സി.ചാക്കോയുമായി നടത്തിയ ചർച്ചയിലാണ് ലതികയുടെ തീരുമാനം. എൻ.സി.പിയുടെ മഹിളാ വിഭാഗം അദ്ധ്യക്ഷയായേക്കും. കോൺഗ്രസിൽ നിന്ന് വനിതകളടക്കം നിരവധി പേർ എൻ.സി.പിയിൽ എത്തുമെന്ന് ലതിക പറഞ്ഞു.
കോൺഗ്രസ് ഏൽപ്പിച്ച മുഴുവൻ ഉത്തരവാദിത്വങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പ്രസ്ഥാനത്തിനായി പ്രവർത്തിച്ച വനിതകളെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു. വാളയാർ വിഷയത്തിലടക്കം നീതിക്കായി പോരാടും. പ്രത്യയ ശാസ്ത്രപരമായി കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്നതിനാലാണ് എൻ.സി.പിയുടെ ഭാഗമാകുന്നതെന്നും ലതിക പറഞ്ഞു.