ചങ്ങനാശേരി : യൂത്ത് കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗികളെയും രോഗലക്ഷണമുള്ളവരെയും വീടുകളിൽനിന്ന് ആശുപത്രികളിലേക്കും തിരികെ വീടുകളിലേക്കും എത്തിക്കുന്നതിനായി സൗജന്യമായി വാഹന സർവീസ് ആരംഭിച്ചു. കുന്നുംപുറം കവലയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിജു ഇബ്രാഹിം,അജീഷ് മാത്യു, മോട്ടി മുല്ലശ്ശരി, ബെറ്റി ബിജു,എ.ജി സനിൽ കുമാർ, കെ.എ ജോസഫ്, മനു കുമാർ, ജിനി സിബി, ബാബു രാജേന്ദ്രൻ, സിജു സിജോ,ആന്റോ,ജെറിൻ എന്നിവർ പങ്കെടുത്തു.