കുറവിലങ്ങാട് : ഓലിക്കാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എഴുപത്തിയഞ്ച് കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വികസനസ്ഥിരസമിതി അദ്ധ്യക്ഷൻ തുളസീദാസ് ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എ.കെ.വിജികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സമേഷ് ജോസഫ്, ട്രഷറർ റോയി ജയിംസ് എന്നിവർ പ്രസംഗിച്ചു.