കറുകച്ചാൽ : പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കറുകച്ചാൽ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തുംമുക്കിൽ സാധനങ്ങൾ ഏറ്റുവാങ്ങി. ല്രൈബ്രറി പ്രസിഡന്റ് ബാലഗോപാലൻ നായർ, ലൈബ്രറി വൈസ് പ്രസിഡന്റ് കെ.എൻ. വിശ്വംഭരൻ, കമ്മിറ്റി അംഗം കെ.വി.തോമസ്, വാർഡ് മെമ്പർ കെ.ജയപ്രകാശ്, ലൈബ്രേറിയൻ പി.എസ്.സീമ എന്നിവർ പങ്കെടുത്തു.