കോട്ടയം : പൊലീസ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് സി.ഐ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്‌ടർ പി.എസ്.സാംസൺ, എസ്.ഐ ടി.ആർ ദീപു, എ.എസ്.ഐ ഷിനോയ് തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 ഓടെ കടുത്തുരുത്തി - മുട്ടുചിറ റോഡിൽ പാലകരയിലായിരുന്നു അപകടം. വൈക്കം ഡിവൈ.എസ്.പി ഓഫിസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു എസ്.എച്ച്.ഒയും സംഘവും. ഇടിയുടെ ആഘാതത്തിൽ ജീപ്പ് റോഡരികിലേയ്‌ക്കു തെന്നിമാറി. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പുറത്തെത്തിച്ചത്. ആദ്യം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.