ymca

കോട്ടയം : വൈ.എം.സി.എ കോട്ടയം സബ് റീജിയന്റെ ദുരിതാശ്വാസ പദ്ധതിയായ മന്ന ചലഞ്ചിന്റെ ജില്ലാതല ഉദ്ഘാടനം ഒളശ യൂണിറ്റ് ഭാരവാഹികൾക്ക് ഭക്ഷ്യധാന്യകിറ്റ് നൽകി. തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം സബ് റീജിയൻ ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജോമി കുര്യാക്കോസ്, ജയിൻ മാംപറമ്പിൽ, കോര സി. കുന്നുംപുറം, ജോൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.