പൊൻകുന്നം : വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാത്ഥികൾക്ക് പാഠപുസ്തകവിതരണം പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി.എ. നിഷാദ്, സലിം പത്തനംതിട്ട, ടി.എ.അബ്ദുൽ ജബ്ബാർ, ജില്ലാ ഭാരവാഹികളായ തൗഫീഖ് കെ.ബഷീർ, എൻ.വൈ.ജമാൽ, കെ.എ .ഷെഫീർ ഖാൻ, ആബിദ്, അനീഷനാസർ എന്നിവർ സംസാരിച്ചു.