അരീക്കര: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ നിന്ന് അരീക്കര 157ാം നമ്പർ ശാഖയിലെ കൊവിഡ് രോഗികളുള്ള കുടുംബങ്ങളിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മറ്റിയംഗവും ഓഫിസ് ഇൻ ചാർജ്ജുമായ സി.ടി രാജൻ രാമപുരം വിതരണം നിർവഹിച്ചു. ശാഖാ സെക്രട്ടറി സന്തോഷ് പൊട്ടക്കാനാൽ കിറ്റുകൾ ഏറ്റുവാങ്ങി.