kadali
വലിയതോവാള കൊറ്റിനിക്കല്‍ സജിമോന്‍ മാണിയുടെ പുരയിടത്തില്‍ ഉണ്ടായ കൗതുക വാഴക്കുല. കായകള്‍ പച്ച, വയലറ്റ് നിറങ്ങളിലാണ്.

കട്ടപ്പന: ഒരു വാഴക്കുലയിൽ പച്ച, വയലറ്റ് നിറങ്ങളിലുള്ള കായകൾ! വാഴയ്ക്ക് വട്ടായതാണോ? എന്ന് വാർത്ത കേട്ടവരെല്ലാം ഒരുനിമിഷം ഇങ്ങനെ ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. വലിയതോവാള കൊറ്റിനിക്കൽ സജിമോൻ മാണിയുടെ പുരയിടത്തിലെ പൂവൻ കദളിവാഴയിലാണ് 'എഡിറ്റ്' ചെയ്ത കുല ഉണ്ടായിരിക്കുന്നത്. കുലയുടെ രണ്ട് വശങ്ങളിലെ കായകൾ കൃത്യമായി പകുത്തതുപോലെ പച്ച, വയലറ്റ് നിറങ്ങളിലാണ്. ചില കായകൾ രണ്ട് നിറങ്ങളിലുമാണ്. പല വലുപ്പങ്ങളിലുള്ള വാഴക്കുലകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരമൊരു പ്രതിഭാസം അപൂർവമാണ്. അഞ്ച് വർഷം മുമ്പാണ് സജിമോൻ കദളിവാഴകൾ നട്ടത്. പുരയിടത്തിൽ ഉണ്ടായ മറ്റ് കദളിക്കുലകളെല്ലാം വയലറ്റ് നിറത്തിലാണ്. രണ്ട് നിറങ്ങളിലുള്ള കൗതുകക്കുല കാണാൻ സമീപവാസികളടക്കം സജിമോന്റെ പുരയിടത്തിൽ എത്തുന്നുണ്ട്.