കോട്ടയം : എൻ.സി.പിയിൽ ചേർന്ന ലതികാ സുഭാഷിനൊപ്പം മഹിളാ കോൺഗ്രസിൽ നിന്ന് ആരും പോകില്ലെന്ന് ജില്ലാ പ്രസിഡന്റ് ഡോ.ശോഭ സലിമോൻ പറഞ്ഞു. ജില്ലാ കൗൺസിൽ അംഗമായും പിന്നീട് ജില്ലാ പഞ്ചായത്തുമെമ്പർ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെ.പി സി.സി ജനറൽ സെക്രട്ടറി , മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് പദവികൾ പാർട്ടി നൽകി. മഹിള കോൺഗ്രസിനെ അനാഥമാക്കി എൻ.സി.പിയിൽ ചേർന്ന ലതികാ സുഭാഷിന് ആരും പിന്തുണ നൽകിയിട്ടില്ലെന്നും അവർ അറിയിച്ചു.