kobsister

ഭരണങ്ങാനം: ക്ലാരമഠാംഗമായ സിസ്റ്റർ ഇലക്റ്റാമേരി ഓലിക്കൽ (86) നിര്യാതയായി. ഭരണങ്ങാനം ഓലിക്കൽ ചാണ്ടി-അന്നമ്മ ദമ്പതികളുടെ മകളാണ്. ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌ക്കൂൾ, എസ്.എൽ.ടി.എൽ.പി.എസ് ഭരണങ്ങാനം, സെന്റ്‌ ജോൺസ് എൽ.പി. സ്‌കൂൾ അരുവിത്തുറ, സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌ക്കൂൾ പെരിങ്ങുളം, സെന്റ്‌ ജോസഫ് യു.പി. സ്‌കൂൾ മലയിഞ്ചിപ്പാറ എന്നിവിടങ്ങളിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഫാ. അലക്‌സാണ്ടർ ഓലിക്കൽ (ചാപ്‌ളയിൻ കാർമ്മൽ മെഡിക്കൽ സെന്റർ പാലാ), പരേതനായ സെബാസ്റ്റ്യൻ (ജോണി), പരേതയായ സിസ്റ്റർ അലക്‌സ്‌മേരി, സിസ്റ്റർ ജയ, പരേതനായ ഡോ. കെ.സി. ബേബി ഓലിക്കൽ (അൽഫോൻസാ ഐഹോസ്പിറ്റൽ പാലാ), കെ.സി. ജോസ് (സണ്ണി), ഫാ. തോമസ് ഓലിക്കൽ (വികാരി സെന്റ്‌ മേരീസ് പള്ളി പ്ലാശനാൽ), ഡോളി മാത്യു, ലില്ലി ഡേവീസ്, മാഗി ജേക്കബ്. സംസ്‌കാരം ഇന്ന് 10ന് ഭരണങ്ങാനം സെന്റ്‌ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.