കുമരകം : കൊവിഡും, കാലവർക്ഷക്കെടുതിയും മൂലം ദുരിതം അനുഭവിക്കുന്ന കുമരകം പഞ്ചായത്തിലെ നാല് വാർഡുകളിലെ മുഴുവൻ നിർദ്ധന കുടുംബങ്ങൾക്കും സൗജന്യ ഭക്ഷണ വിതരണം നടത്തി പഞ്ചായത്തംഗങ്ങൾ മാതൃകയാകുന്നു. 7, 8, 9, 10 വാർഡുകളിൽ നിരീഷണത്തിൽ കഴിയുന്നവർക്കാണ് പ്രഭാത ഭക്ഷണവും അത്താഴവും സൗജന്യമായി നൽകുന്നത്. പഞ്ചായത്തിലെ ബി.ജെ പി അംഗങ്ങളായ വി.എൻ.ജയകുമാർ, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവരാണ് ഭക്ഷണമെത്തിച്ച് നൽകുന്നത്. നിലവിൽ ഉച്ചഭക്ഷണം മാത്രമാണ് പഞ്ചായത്തിന്റ സമൂഹഅടുക്കളയിൽ നിന്ന് നൽകുന്നത്. രോഗം ബാധിച്ചവർ രാവിലെയും വൈകിട്ടും ഭക്ഷണം ഉണ്ടാക്കുവാൻ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് അംഗങ്ങൾ പറഞ്ഞു. മറ്റ് വാർഡുകളിൽ ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷണം ആവശ്യമെങ്കിൽ നൽകും.