പള്ളിക്കത്തോട് : പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തിൽ വീടുകൾ അണുനശീകരണം ആരംഭിച്ചു. പള്ളിക്കത്തോട് എസ്.ഐ ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം എൻ.ഹരി, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് ആർ.രാജേഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ, അഭിനവ് ആർ, ദീപേഷ് എന്നിവർ സന്നിഹിതരായിരുന്നു. സൗജന്യ നിരക്കിൽ സേവനം ലഭിക്കുന്നതിന് 9846647346, 9526316472 നമ്പറുകളിൽ ബന്ധപ്പെടുക.