കൊടുങ്ങൂർ : ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കർഷകർക്ക് കൈത്താങ്ങായി കപ്പ സംഭരിച്ച് വിൽപ്പന നടത്തുന്നു. കൃഷി വകുപ്പും ക്ഷീര വികസനവകുപ്പും സംയുക്തമായി പാൽ സൊസൈറ്റികൾ വഴിയാണ് സംഭരണം. കർഷകർക്ക് ന്യായ വില ലഭ്യമാകുന്ന രീതിയിൽ വാഴൂർ ബ്ലോക്കിൽ 26 പാൽ സൊസൈറ്റികൾ വഴിയും കറുകച്ചാൽ നേരങ്ങാടി മാർക്കറ്റ് വഴിയുമാണ് സംഭരണം. കൂടുതൽ വിവരങ്ങൾക്ക് കർഷകർ അടുത്തുള്ള സംഭരണകേന്ദ്രവുമായി ബന്ധപ്പെടുക.