പൊൻകുന്നം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ടി.എ കാഞ്ഞിരപ്പള്ളി സബ്ജില്ല കമ്മിറ്റി എലിക്കുളം പഞ്ചായത്തിലേക്ക് പൾസ് ഓക്‌സിമീറ്ററുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റിയംഗം ബി.ശ്രീകുമാർ, ജില്ലാ എക്‌സി.അംഗം ആർ.രാഹുൽ, സബ്ജില്ല സെക്രട്ടറി ടിനോ വർഗീസ്, രാജേഷ് രാജു, രാജേന്ദ്രൻ ചെട്ടിയാർ എന്നിവർ പങ്കെടുത്തു. കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തിലേക്കും പൾസ് ഓക്‌സിമീറ്ററുകൾ നൽകി. സബ്ജില്ല ജോയിന്റ് സെക്രട്ടറി ബൈജു ടി.വർഗീസിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിമോൻ ഏറ്റുവാങ്ങി. സബ്ജില്ല ഭാരവാഹികളായ ആദിത് ചന്ദ്രൻ, ബിനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.