വൈക്കം : തലയാഴം ഗ്രാമപഞ്ചായത്ത് കൊവിഡ് ഡൊമിസിലറി കെയർ സെന്ററിലേയ്ക്ക് കൊതവറ സർവീസ് സഹകരണ ബാങ്ക് സംഭാവന ചെയ്യുന്ന ജനറേറ്റർ ബാങ്ക് പ്രസിഡന്റ് സി.ടി. ഗംഗാധരൻ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോന് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ദേവി പാർവതി, ബാങ്ക് സെക്രട്ടറി വി.എസ്.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, അംഗങ്ങളായ ബി.എൽ.സെബാസ്റ്റ്യൻ, രമേഷ് പി ദാസ്, പ്രീജുമോൻ കെ.എസ് , റ്റി.മധു, എസ്‌ദേവരാജൻ, ഭൈമി വിജയൻ, ഷീജ ഹരിദാസ്, ജെൽസി സോണി, കൊച്ചുറാണി ബേബി, ബാങ്ക് വൈസ് പ്രസിഡന്റ് എം.ജി.ജയൻ, ഭരണസമിതിയംഗങ്ങളായ പി.എംസേവ്യർ, ജോഷി ജോസഫ്, എ.ആർ.സലിംകുമാർ, കുര്യാക്കോസ് ദാസ് തുടങ്ങിയവർ പങ്കെടുത്തു.