വൈക്കം : അഡ്വ.വി.വി.സത്യൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പ്രതിരോധ സാമഗ്രികൾ നൽകി. പി.പി.ഇ കിറ്റുകൾ ,സാനിറ്റൈസർ,ഗ്ലൗസ് തുടങ്ങിയ ഇനങ്ങൾ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശിയിൽ നിന്നും ഏറ്റുവാങ്ങി. വൈസ് ചെയർമാൻ പി.ടി സുഭാഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, ട്രസ്റ്റ് സെക്രട്ടറി ഇടവട്ടം ജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ്, രാജശ്രീ വേണുഗോപാൽ,ബിജിമോൾ, ബി.രാജശേഖരൻ, ശ്രീകാന്ദ് സോമൻ, വിവേക് പ്ലാത്താനത്ത്, എ.സനീഷ്‌കുമാർ, ജി.രാജീവ്, ജിഷ്ണു സത്യൻ, സോണി സണ്ണി, എം.ടി.അനിൽകുമാർ, വൈക്കം ജയൻ, ബാലാജി എന്നിവർ പങ്കെടുത്തു.
തുക കൈമാറി
വൈക്കം : നഗരസഭ നടത്തുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ക്ഷേമ പ്രവർത്തനത്തിന് നഗരസഭയിലെ 23 അങ്കണവാടികളിലെ അദ്ധ്യാപകരും ,ഹെൽപ്പർമാരും ചേർന്ന് സമാഹരിച്ച തുക ചെയർപേഴ്‌സൺ രേണുക രതീഷിന് കൈമാറി. വൈസ് ചെയർമാൻ പി.ടി സുഭാഷ്,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർ ഗിരിജകുമാരി, അങ്കണവാടി ഭാരവാഹികളായ വി.കെ.ഓമന, പി.കെ.അനു, പി.കെ.ഉഷ, പി.എസ്.സീമ എന്നിവർ പങ്കെടുത്തു.