മാടപ്പള്ളി : ഗുരുധർമ്മ പ്രചരണസഭ മാടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാടപ്പള്ളി പഞ്ചായത്തിലെ കൊവിഡ് ബാധിത പ്രദേശങ്ങളിൽ ദുരിതബാധിതർക്ക് പച്ചക്കറിയും കപ്പയും വിതരണം ചെയ്തു. സഭ കേന്ദ്ര ഉപദേശക സമിതിയംഗം ആർ.സലിംകുമാർ, ചങ്ങനാശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറി പി.ആർ.സുനിൽ, യൂണിറ്റ് പ്രസിഡന്റ് തങ്കമ്മ ദേവദാസ്, കെ.കെ.പ്രഭാകരൻ,അവിനാഷ്, അനുഗ്രഹ തുടങ്ങിയവർ നേതൃത്വം നൽകി.