പാലാ : പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്ത വി.ഡി.സതീശന് ഐ.എൻ.ടി.യു.സി പാലാമണ്ഡലം കമ്മിറ്റി ആശംസ അർപ്പിച്ചു. കേരളത്തിൽ മാറിവന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായി കോൺഗ്രസ് നേതൃത്വം പ്രതിപക്ഷനേതാവായി സതീശനെ പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിക്കുന്നതായി മണ്ഡലം പ്രസിഡന്റ് വി.സി.പ്രിൻസ് അറിയിച്ചു. മാത്യു അരീക്കൽ, കുഞ്ഞുമോൻ പാലക്കൽ, രാഹുൽ പി.എൻ, ആർ.തോമസുകുട്ടി നെച്ചിക്കാട്ട്, ജോയ് മഠത്തിൽ, ബേബി കീ പ്പുറം, ആന്റണി വരാചേരി, സാബു തെങ്ങും പള്ളി തുടങ്ങിയവർ അനുമോദനം അറിയിച്ചു.