ചങ്ങനാശേരി : തെങ്ങണ തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് കർമ്മ പദ്ധതിയുടെ ഭാഗമായി തെങ്ങണയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്നേഹോപഹാരം നൽകും. ഇന്ന് ഉച്ചക്കഴിഞ്ഞ് 3 ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും.