ചങ്ങനാശേരി : തെങ്ങണ തത്വമസി ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് സഹായ വിതരണത്തിന്റെ ഭാഗമായി നൂറ് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും. 29 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങ് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി എം.ഡി.ഷാലി തുടങ്ങിയവർ നേതൃത്വം നൽകും.