പാലാ : കേരളത്തിലെ ചെരുപ്പ് കട ഉടമകൾ പ്രതിസന്ധി മൂലം ആത്മഹത്യയുടെ വക്കിലാണെന്നും, സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ടോമി കുറ്റിയാങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി സിബി റീജൻസി, ജില്ലാ ട്രഷറർ റോയി ജോർജ്ജ് എന്നിവർ ആവശ്യപ്പെട്ടു. 25,000ത്തിലധികം ചെരുപ്പ് കടകൾ കേരളത്തിൽ ഏതാനും ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മാത്രം ദീർഘനാൾ കടകൾ അടച്ചിട്ടതിന്റെ പേരിൽ ഉപയോശൂന്യമായ ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവയിൽ നിന്ന് മാത്രം 150 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ചെരുപ്പ് കടകൾക്ക് നിയന്ത്രണ വിധേയമായി തുറന്ന് പ്രവർത്തിക്കാനുള്ള അനുവാദം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.