കട്ടപ്പന: കെ.എസ്.ടി.എ കട്ടപ്പന ഉപജില്ലാ കമ്മിറ്റി താലൂക്ക് ആശുപത്രിയിൽ പൾസ് ഓക്‌സീ മീറ്ററുകൾ നൽകി. ഉപജില്ലാ പരിധിയിലെ മറ്റ് പഞ്ചായത്തുകളിലെ സർക്കാർ ആശുപത്രികളിലും ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബീന ജോബി, ആശുപത്രി സൂപ്രണ്ട് ഡോ. കെ.ബി. ശ്രീകാന്ത്, കെ.എസ്.ടി.എ ഭാരവാഹികളായ എൻ.വി. ഗിരിജാകുമാരി, ജി. അമ്പിളി, അരുൺകുമാർ ദാസ്, പി.പി ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എം. ഫ്രാൻസിസ്, ഡോ. എം.എസ്. നിധിൻ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലായി ഒരുകോടി രൂപയുടെ പൾസ് ഓക്‌സീ മീറ്ററുകളാണ് നൽകുന്നത്.