വെള്ളാവൂർ : കൊവിഡ് ബാധിതർക്ക് കൈത്താങ്ങുമായി എസ്.എൻ.ഡി.പി യോഗം 380-ാം നമ്പർ വെള്ളാവൂർ ശാഖ. ശാഖാ പ്രസിഡന്റ് ഷിബുലാൽ പറമ്പുകാട്ടിലിന്റെ നേതൃത്വത്തിലാണ് ഓട്ടോറിക്ഷ തൊഴിലാളികൾക്കും ദുരിതമനുഭവിക്കുന്നവർക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരിഷ് കോനാട്ട് നിർവഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം അസിം ജി പണിക്കർ, ഡി.സി.സി അംഗം പി.രാജീവ്, വാഴൂർ ബ്ലോക്ക് മെമ്പർ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് പുരുഷോത്തമൻ, സെക്രട്ടറി രഞ്ജിത്ത് , അയ്യപ്പൻ വെള്ളാവൂർ, അനിൽകുമാർ പൊട്ടുകുളം, മറ്റ് കമ്മറ്റി അംഗങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.