കട്ടപ്പന: മഴക്കാല പൂർവ ശുചീകരണത്തിൽ പങ്കാളികളായി സി.പി.എം. കട്ടപ്പന സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയുടെ പരിസരം വൃത്തിയാക്കി. പ്രദേശത്തെ കാടു വെട്ടിത്തെളിക്കുകയും പാർക്കിംഗ് സ്ഥലത്തെ മണ്ണ് നീക്കുകയും ചെയ്തു. ഏരിയാ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ലിജോബി ബേബി, ഏരിയ കമ്മിറ്റി അംഗം എം.സി. ബിജു, നഗരസഭാ കൗൺസിലർ ഷജി തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.